SIBLING RAIVALRY


അന്ന് ഞാന്‍ തറവാട്ട് വീടിലെത്തിയപ്പോള്‍ സാലി (മരുമകളുടെ മകന്‍) മുറ്റത്തു കളിക്കുകയാണ്. 1.5 വയസ്സേ അവനുള്ളൂ. ഇന്ന് അവനു പുതിയ ഒരു അതിഥി കൂടിയുണ്ട് .അനുജത്തി ഫാത്തിമ . ഒരാഴ്ച്ചയെ ആയിട്ടുള്ളൂ അവള്‍ വന്നിട്ട്.  .അനുജത്തിയെ കാട്ടിത്തരുവാനുള്ള ഉത്സാഹത്തിലായിരിക്കും അവനെന്നു കരുതിയ എനിക്കാകെ തെറ്റിപ്പോയി.  അവനെന്നെ വീട്ടിനകത്തേക്ക്‌ കയറാന്‍ വിട്ടില്ല.  മുത്തുക്കാക്ക ബാ തോട്ടില്‍ പൊകാ. അവന്‍ വാശിയായി . അവന്‍റെ കൈ പിടിച്ചു ഞാന്‍ പറമ്പിലും തോട്ടിലുമായി കുറെ സമയം നടന്നു. ഞാന്‍ വീട്ടില്‍ കയറാതെ നോക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചു. കയറിയപ്പോള്‍ അവന്‍റെ മുഖം മ്ലാനമായി.അവസാനം ഞാനും...
എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ കുഞ്ഞു കിടക്കുന്ന മുറിയിലേക്ക് കുറെ സമയത്തേക്ക് പോകുകയോ കുഞ്ഞിനെ കുറിച്ച് അന്വഷിക്കുകയോ ചെയ്തില്ല. അത് അവനെ സന്തോഷവാനാക്കി. എന്നെ വീട്ടിനു പുറത്തെത്തിക്കാന്‍ അവന്‍ ഉത്സാഹിച്ചു കൊണ്ടേയിരുന്നു..അവസാനം അനിയത്തിയെ കാട്ടിത്തരാന്‍ ഞാന്‍ അവനോടു പറഞ്ഞു.മനമില്ലാ മനസ്സോടെ അവന്‍ വന്നു.
ഞാന്‍ മരുമകളോട് ചോദിച്ചു. അവള്‍ സാലിയെക്കുരിച്ചു പരാതി പറഞ്ഞു.അവന്‍റെ സ്വഭാവം ആകെ മാറിയിരിക്കുന്നു. മറ്റു കുട്ടികള്‍ ചെയ്യുന്നതിനുമുമ്പേ അവന്‍ കാര്യങ്ങള്‍ എല്ലാം ചെയ്തു തുടങ്ങിയിരുന്നു. കക്കൂസില്‍ പോകനോ മൂത്രമോഴിക്കണോ തോന്നിയാല്‍ അവന്‍ അറിയിക്കും. ബാത്രൂം ഉപയോഗിക്കാന്‍ അറിയാം.എന്നാലിപ്പോള്‍ എല്ലാം മാറിയിരിക്കുന്നു. പരമാവധി കിടക്കയില്‍ സാദിക്കും. ഭയങ്കര വാശി.
സിബ്ലിംഗ് രിവല്രി യെക്കുറിച്ച് ഞാന്‍ അവള്‍ക്കു പറഞ്ഞു കൊടുത്തു.
അമ്മയുടെ വയറില്‍ കയറിക്കളിക്കുന്ന കുട്ടിയെ ഒരു ദിവസം വിലക്കുന്നു. മറ്റൊരു ദിവസം പുലരുമ്പോള്‍ കാണുന്നത് തന്റെ സ്ഥാനത്തു പുതിയ ഒരാളെയാണ്. അതുവരെ അമ്മയുടെ ചൂട് പറ്റിക്കിടന്ന അവന്‍റെ കൊച്ചു മനസ്സ് വേദനിക്കുകയാണ്. ബന്ടുക്കളൊക്കെ സമ്മാനങ്ങളുമായി വരുന്നു. ചിലര്‍ കുത്തുവാക്കുകളും പറയും. ഇനിയെല്ലാം കുഞ്ഞുവാവയ്ക്ക്. നനക്കൊന്നുമില്ല.മുറിയുടെ അരികിലിരുന്നു,ആരുടെയെന്ഖിലും തോളതിരുന്നു അവന്‍ സങ്കടപ്പെടുന്നുണ്ടാകാം.


ഇതുവരെ തന്റെ കാര്യങ്ങള്‍ മാത്രം നോക്കിയിരുന്ന അമ്മയുടെ സമയം മറ്റാരോ കവര്ന്നിരിക്കുന്നു. അവന്റെ പക വളരുകയാണ്.പിതാവ് വീടിലേക്ക്‌ വരുമ്പോള്‍ ആരെയാണ് ആദ്യം നോക്കിയത് എന്നുപോലും അവന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. ഈ പ്രതിഭാസത്തിനാണ് psychologyil, sibling rivelry എന്ന് പറയുന്നത് .
സഹോദരങ്ങള്‍ തമ്മിലുള്ള പക എന്ന് ഇതിനെ വേണമെങ്ങില്‍ പറയാം.ഇത് രണ്ടു തരത്തിലാണ് കുട്ടികളെ ബാധിക്കുന്നത്. ഒന്ന് കുട്ടികളുടെ മാനസിക വളര്‍ച്ചയെ തടയുന്നു. മറ്റേതു  സഹോദരങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന പക, ജീവിതാവസാനം വരെ തുടരുന്നു.
രണ്ടാമത്തെ കുട്ടി ജനിക്കുമ്പോള്‍ മൂത്തവന് അതിനുള്ള വിദ്യാഭ്യാസം നല്‍കിയിരിക്കണമ് അവനുകിട്ടേണ്ട ശ്രദ്ധയിലും അങ്ങീകാരത്തിലും ഒരു കുറവും വന്നതായി അവനു തോന്നരുത്. എല്ലാ മക്കളോടും സ്നേഹം ഒരുപോലെ പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കുക.നമ്മുടെ മനസ്സില്‍ അത് ഉണ്ടായിട്ടു കാര്യമില്ല.കുട്ടികള്‍ക്കും അങ്ങനെ തോന്നിക്കെണ്ടതുണ്ട്.


blog by op musthafa masrer.alakkad

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...