നാട്ടുകാരെ പേടിപ്പിച്ച ഉടുമ്പ് കുമാരന്‍

നേരം വെളുത്തു തുടങ്ങിയതെ ഉള്ളു... പ്രകാശ വേഗതയില്‍ ആ വാര്‍ത്ത നാട് മുഴുക്കെ പരന്നു,"കുമാരന്‍ കിണറില്‍ ചാടി".!!!!!!!!!!!!!!!!!!!!!!!!!!!!!! കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനും ഓടി... 'മേജര്‍ കുമാരിയമ്മയുടെ' വീടും പരിസരവും ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞു.(മേജര്‍ കുമാരിയമ്മ, ആജാനു ഭാഹു, പേടിപ്പെടുത്തുന്ന ശരീര പ്രകൃതി,ആരെയും കൂസാതെയുള്ള ആ തന്റേടം, ഇത് കൊണ്ടൊക്കെ തന്നെ ആവും "മേജര്‍ കുമാരിയമ്മ "എന്ന സ്ഥാനപ്പേര് നാട്ടുകാര്‍ കല്പിച്ചു നല്‍കിയത്) കുമാരിയമ്മയുടെ ഒരേ ഒരു മകളുടെ ഭര്‍ത്താവ്, കുമാരന്‍ എല്ലാം ത്യജിച്ചു കൊണ്ട് ,ഭൌതിക ആസക്തി വെടിഞ്ഞു കൊണ്ട് ജിവിതം അവസാനിപ്പിക്കാന്‍ എടുത്ത തീരുമാനത്തിനു പിറകിലെ ചേതോ വികാരം എന്തായിരിക്കും? ഉത്തരം ലളിതം....അമ്മായി അമ്മയുടെ ക്രൂര പീഡനം..പകലന്തിയോളം പണിയെടുത്തു കിട്ടുന്ന കാശിനു കണക്കായി നാടന്‍ ചാരായം മോന്തി വീട്ടില്‍ എത്തുന്ന കുമാരന്റെ ചെയ്തികള്‍ സഹിക്ക വയ്യതവുമ്പോള്‍ കുമാരിയമ്മ തന്റെ കക്ഷത്തില്‍ ഇറുക്കി ശ്വാസം മുട്ടിക്കുന്ന ഒരു പ്രത്യേക പീഡന മുറ തന്നെ സ്വീകരിച്ചിരുന്നു പോല്‍!!!!!! യാതൊന്നും സംബവിചില്ലെന്ന മട്ടില്‍ കുമാരിയമ്മ മുറ്റത്തു അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു.... വന്നവര്‍ വന്നവര്‍ കിണറിലേക്ക് എത്തി നോക്കി ദൂരെ മാറി നിന്ന് പിറുപിറുക്കുന്നു. ഇല്ല ..എനിക്ക് അത് കാണുവാനുള്ള മനക്കട്ടി കിട്ടുന്നില്ല.....രക്ത പങ്കിലമായ കിണറിലെ വെള്ളം!!! വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കുമാരന്റെ ശവ ശരീരം...ഇത്രയും ആഴത്തിലുള്ള ആ കിണറില്‍ അത്രക്കും ഭീകരമായ അവസ്ഥയിലെ കുമാരനെ കാണാന്‍ ഒക്കു......അല്പം മനക്കട്ടിയും തൊലിക്കട്ടിയും കൂടുതലുള്ള ചന്ദ്രന്‍ എന്ന സുഹൃത്തിനോട് കിണറിലെ അവസ്ഥയെ കുറിച്ച് ചോദിച്ചു.......ഇല്ല അങ്ങിനെ ഉള്ള അവസ്ഥ പോയിട്ട് കിണറില്‍ കുമാരനെ കാണാനേ ഇല്ല...കിണറിന്റെ ഒരു വശത്തേക്ക് വലിയ ഒരു മാളം (ഗുഹ ) ഉണ്ട്..ചിലപ്പോള്‍ അങ്ങോട്ട്‌ നീങ്ങി കാണും..അവന്‍ അഭിപ്രായപ്പെട്ടു. കിണറു പണിക്കാരന്‍ രാമേട്ടന്‍ പോലും കിണറില്‍ ഇറങ്ങാന്‍ പേടിച്ചു,അത്രക്കും ആഴമേറിയ കിണര്‍. അവസാനം അതിനു മാത്രം നീളമുള്ള വലിയ വടം(കയര്‍) എവിടെ കിട്ടും? ക്ലബ്ബിലെ വടം വലിക്കു ഉപയോഗിക്കുന്ന ഞങ്ങളുടെ വലിയ കയര്‍ കൊണ്ട് വന്നു, ഒന്ന് രണ്ടു സുഹൃത്തുക്കള്‍ കിണറില്‍ ഇറങ്ങി നോക്കാന്‍ തീരുമാനിച്ചു. ജനങ്ങള്‍ ആ വലിയ കിണറിനു ചുറ്റും വേവലാതിയോടെ കാത്തു നിന്ന്..... കിണറില്‍ ഇറങ്ങിയ ചന്ദ്രന്‍ ഉറക്കെ വിളിച്ചു പറഞ്ഞു,,,,,,,കിട്ടി,,കിട്ടി,, ആളെ കിട്ടി. ഒരു പൊട്ടി ചിരിയോടെ ആയിരുന്നു അവന്‍ മുകളിലേക്ക് അത് വിളിച്ചു പറഞ്ഞത്.!!!!!!!!!!!!!!!!!!!!!! ഒപ്പം കിണറിന്റെ ഇടതു ഭാഗത്തുള്ള വലിയ മാളത്തിലേക്ക് നോക്കി ചന്ദ്രന്‍ ആക്രോശിച്ചു........ഇറങ്ങി വാടാ നാറി....മുകളില്‍ എത്തിയിട്ട് ബാക്കി ..... കുമാരന്‍ മരിച്ചിട്ടില്ല.....എല്ലാവരുടെ മുഖത്തും സന്തോഷം.... ഗുഹയില്‍ നിന്നും കുമാരന്‍ കയ്യില്‍ ഒരു പലകയുമായി ഇറങ്ങി വന്നു. ചന്ദ്രനും ഗംഗനും കൂടി വടം ഇല്ലാതെ തന്നെ മുകളിലോട്ടു കയറെടാ എന്നാക്രോശിച്ചു....ഒന്നും മിണ്ടാതെ , കുമാരന്‍ മുകളിലേക്ക് ഒരു ഉടുമ്പിനെ എന്ന പോല്‍ കിണറിന്റെ പടികള്‍ പിടിച്ചു മുകളില്‍ എത്തി. ടപേ........ആദ്യത്തെ അടി പൊട്ടി ......പറയെടാ..എന്തിനയിരുന്നുന്നു ,എങ്ങിനെ നീ കിണറില്‍ ഇറങ്ങി.? "ഈ ഒടുക്കത്തെ തള്ളയുടെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി കിണറിന്റെ പകുതിയോളം ഇറങ്ങി നിന്ന് അവിടുന്ന് താഴോട്ട് ചാടി, ഗുഹയില്‍ കയറി ഇരിക്കുകയായിരുന്നു ഞാന്‍. ഇരിക്കാനുള്ള പലക കയ്യില്‍ കരുതിയിരുന്നു,ഒപ്പം തിന്നാന്‍ ഒരു പാക്കറ്റ് റൊട്ടിയും " വീണ്ടും തലക്കിട്ടു കിട്ടുന്ന മേട്ടം കണ്ടു നില്ക്കാന്‍ ആവാതെ ഞാന്‍ പോയി പല്ല് തേച്ചു ചായ കുടിച്ചു............. blogger cee.tee pakkar.alakkad

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...